01:51am 24 June 2026
NEWS
ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും
23/06/2026  07:42 PM IST
nila
ജനാധിപത്യ മഹിളാ  അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ ബജറ്റിനെതിരെ ജനാധിപത്യ മഹിളാ  അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന യോഗം
ഏരിയ സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനം ചെയ്തു. 
ഏരിയ പ്രസിഡന്റ്  ടി അനിതകുമാരി അധ്യക്ഷയായി. ജില്ലാ ട്രഷറാർ കെ എം ശ്രീദേവി, ജില്ല  കമ്മിറ്റിയംഗം മഞ്ജു പ്രസന്നൻ, ടി അനു, വിഎസ്  സവിത, സിമി മനോജ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img